ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 2010ലെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 19 നു നടക്കുകയാണല്ലോ ? സമാജത്തിന്റെ സമീപകാല ദുർമേദസ്സുകൾ അകറ്റി ഒരുമയുടെയും സ്നേഹത്തിന്റെയും സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ഒരു വർഷക്കാലം സമാജത്തിന്റെ ഭരണ നേതൃത്വം വഹിക്കുന്നതിനു കഴിവുറ്റ ഒരു നിര നേതാക്കളെ മത്സരരംഗത്ത് എത്തിച്ചു കൊണ്ട് റിഫോമേർസ് ഈ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് . തിരഞ്ഞെടുപ്പിൽ റിഫോമേർസ് ഉന്നയിക്കുന്ന കർമ്മ പദ്ധതികളുടെ ഒരു ലഘുരൂപം ചുവടെ ചേർക്കുന്നു.
മാനിഫെസ്റ്റോ
ക്രിയാത്മകവും ഭാവനാപൂർണ്ണവുമായ പ്രവർത്തനങ്ങളിലൂടെ ഗൾഫിലെ ഏറ്റവും പ്രമുഖ സാംസ്കാരിക സംഘടനയായ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വരുന്ന ഒരു വർഷക്കാലത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളും പരിപാടികളും താഴെപ്പറയുന്നവയാണ്.
1. സമാജം ഏതൊരു മലയാളിക്കും ഏതു സമയത്തും അഭയകേന്ദ്രമായി മാറുന്ന വിധത്തിലുള്ള ഹെല്പ് ലൈൻ സൌകര്യങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും എംബസിയുമായും മറ്റ് അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കും
2.പുതുതായി ബഹ്‌റൈനിൽ തൊഴിൽ തേടിയെത്തുന്ന ഇന്ത്യക്കാർക്ക് തൊഴിലിടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമാവുന്ന സേവനങ്ങളൊരുക്കും
3.കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള സാധ്യതയും നിർദ്ദേശങ്ങളും നൽകുന്നതിനും പഠനവൈകല്യങ്ങൾ, സ്വഭാവ വൈകല്യങ്ങൾ എന്നിവയുള്ള കുട്ടികൾക്ക് കൌൺസലിംഗ് നൽകുന്നതിനും വിദ്യാഭ്യാസ വിദഗ്ദ്ധ സമിതി രൂപീകരിക്കും.
4.വിദഗ്ധമായ ആസൂത്രണത്തിലൂടെ നടപ്പ് സാമ്പത്തിക കെടുകാര്യസ്ഥത യെ മറികടക്കുകയും ഇന്നത്തെ വലിയ കടത്തിൽ നിന്നും സമാജത്തെ കരകയറ്റുന്നതിനുള്ള സമഗ്ര പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും
5.വിവിധമേഖലകളിൽ നേതൃത്വ പരമായ കഴിവുതെളിയിച്ച ധാരാളം സ്ത്രീകൾ സമാജത്തിലുണ്ട്, അവർക്ക് സമാജത്തിന്റെ നയരൂപീകരണ സമിതികളിൽ വരുന്നതിനുള്ള വർദ്ധിച്ച സൌകര്യമൊരുക്കും.
6.സ്ത്രീകളുടെ അംഗത്വത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ നിക്കംചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകും.
7.സമാജത്തിലെ ഏതൊരംഗത്തിനും രേഖാമൂലം ആവശ്യപ്പെട്ടാൽ 7 ദിവസത്തിനകം സമാജത്തെ സംബന്ധിക്കുന്ന ഏത് വിവരവും ഔദ്യോഗികമായി ലഭ്യമാവുന്ന വിവരാവകാശ നിയമം കൊണ്ട് വരും ഇത് സമാജം പ്രവർത്തനങ്ങളെ കൂടുതൽ സുതാര്യവും പരിശുദ്ധവുമാക്കും.
8.ബഹ്‌റൈൻ സമൂഹമായി ചേർന്ന് സാംസ്കാരിക വിനിമയ പരിപാടികൾ സംഘടിപ്പിക്കും.
ലോകോത്തര ഫിലിമുകൾ ഉൾപ്പെടുത്തി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും .കൂടാതെ ഡോക്കുമെന്ററി , ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളും മത്സരവും നടത്തും
9.പ്രമുഖ നാടകക്കാരെ പങ്കെടുപ്പിച്ച് പുതിയ നാടക സങ്കേതങ്ങളും തീയേറ്ററും പരിചയപ്പെടുത്തുന്ന നാടക കളരി സംഘടിപ്പിക്കും.
10.നാടൻ കലാരൂപങ്ങളെ പുത്തൻ തലമുറക്ക് പരിചയപ്പെടുത്തുന്ന ശില്പശാലകൾ സംഘടിപ്പിക്കും
11.മലയാള പാഠശാലയെ ശാസ്ത്രീയമായി പുനക്രമീകരിക്കും, മലയാളം ക്ലാസ്സിലെ കുട്ടികൾക്ക് ട്രാൻപോർട്ട് സൌകര്യം ഏർപ്പെടുത്തും.
11.കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സയൻസ് ക്ലബ് രൂപീകരിക്കും.
12.5000ത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തി സമാജം ലൈബ്രറിയെ ഗൾഫിലെ ഏറ്റവും വലിയ മലയാള ഗ്രന്ഥശേഖരമായിട്ടുയർത്തും
13.അംഗങ്ങളുടെ പ്രവർത്തനങ്ങളും അഭിരുചികളും പരിചയപ്പെടുത്തികൊണ്ടുള്ള വിപുലമായ മെമ്പേർഴ്സ് ഡയറക്ടറി ( ഹൂ ഈസ് ഹൂ) പുറത്തിറക്കും
14.അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവലും പാചകമേളയും
15.ഇന്റർ ഗൾഫ് ബാഡ്മിന്റൻ- ചെസ് ,കാർഡ് 56 ടൂർണമെന്റുകൾ നടത്തും കൂടാതെ വോളിബോൾ, ബാഡ്മിന്റൻ, ചെസ്, ടേബിൾ ടെന്നീസ് എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും.
വോളിബാൾ കോർട്ട് പണികഴിപ്പിക്കും
16.ആകർഷകമായ ഫോർമാറ്റിൽ സാഹിത്യ സമ്പന്നമായ ജാലകം - സാഹിത്യ അവർഡുകൾ
ബഹ്‌റൈനിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ രചനാ കളരികൾ സംഘടിപ്പിക്കും ഇതിൽ പ്രമുഖ സാഹിത്യകാരന്മാരെ പങ്കെടുപ്പിക്കും
17.ഒരാഴ്ച നീണ്ടു നിൽക്കുന്ന സാഹിത്യോത്സവവും പുസ്തകമേളയും സംഘടിപ്പിക്കും.
No comments:
Post a Comment